പൂനൂർ: ജൂൺ 6, 7 തിയ്യതികളിൽ കട്ടിപ്പാറയിൽ നടക്കുന്ന 33മത് പൂനൂർ ഡിവിഷൻ സാഹിത്യോത്സവിന്റെ സ്വാഗതസംഘം ഓഫീസ് പ്രവർത്തനം ആരംഭിച്ചു. എസ് വൈ എസ് കോഴിക്കോട് സൗത്ത് ജില്ലാ ജ. സെക്രട്ടറി പി വി അഹ്മദ് കബീർ എളേറ്റിൽ ഉദ്ഘാടനം നിർവഹിച്ചു. കെ കെ മുഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു.
കേരള മുസ്ലിം ജമാഅത് സോൺ സെക്രട്ടറി യൂസുഫ് സഖാഫി, സ്വാഗത സംഘം ഭാരവാഹികളായ സഹ്ൽ സഖാഫി, അസൈനാർ ഹാജി, ഷാഹിദ് സഖാഫി, എസ് എസ് എഫ് ഡിവിഷൻ സെക്രട്ടറി മുർഷിദ് വാളന്നൂർ, വാരിസ് സഖാഫി മഠത്തും പൊയിൽ, ആദിൽ ഫൗസി തുടങ്ങിയവർ സംസാരിച്ചു.
ആഷിഖ് സഖാഫി സ്വാഗതവും ജാബിർ സഖാഫി നന്ദിയും പറഞ്ഞു.
ഫോട്ടോ: എസ് എസ് എഫ് പൂനൂർ ഡിവിഷൻ സാഹിത്യോത്സവ് സ്വാഗതസംഘം ഓഫീസ് പി വി അഹമ്മദ് കബീർ എളേറ്റിൽ ഉദ്ഘാടനം ചെയ്യുന്നു.
